Search
Close this search box.

മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം : 10 ലക്ഷം രൂപവരെ ആനുകൂല്യം.

IMG-20240229-WA0006

മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇൻഷ്വറൻസ് പദ്ധതിയിൽ അപേക്ഷിക്കാം.10 ലക്ഷം രൂപയാണ് ആനുകൂല്യം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് വഴിയാണ്‌ പദ്ധതി നടപ്പാക്കുന്നത്.

499 രൂപ പ്രീമിയമായി അടുത്തുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘത്തിൽ അടച്ച് അംഗമാകാം. അപകടമരണത്തിനും അപകടംമൂലം പൂർണ്ണമായി അംഗവൈകല്യം സംഭവിക്കുകയാണെങ്കിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. അപകടത്തിൽ ഭാഗികമായ അംഗവൈകല്യം സംഭവിച്ച് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്യുന്നവർക്ക് അംഗവൈകല്യ തോതനുസരിച്ച് പരമാവധി 10 ലക്ഷം രൂപവരെയും ആശുപത്രി ചെലവിനത്തിൽ പരമാവധി ഒരുലക്ഷം രൂപ വരെയും ലഭിക്കും.

അപകടമരണം സംഭവിക്കുകയാണെങ്കിൽ മൃതദേഹം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിക്കുന്നതിന് ആംബുലൻസ് ചാർജ്ജായി 5,000 രൂപ വരെയും മരണാനന്തര ചെലവുകൾക്കായി 5,000 രൂപയും ലഭിക്കും.

മരിച്ച മത്സ്യത്തൊഴിലാളിക്ക് 25 വയസ്സിന് താഴെ പ്രായമുള്ള മക്കളുണ്ടെങ്കിൽ പഠന ചെലവിനായി 1,00,000 രൂപ വരെ ഒറ്റത്തവണ ധനസഹായമായി നൽകും. മത്സ്യഫെഡുമായി അഫിലിയേറ്റ് ചെയ്തപ്രാഥമിക സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളവർക്കും സംഘത്തിൽ രജിസ്റ്റർ ചെതിട്ടുള്ള സ്വയം സഹായ ഗ്രൂപ്പിലെ അംഗങ്ങൾക്കുംഅംഗങ്ങളായിട്ടില്ലാത്തവർക്ക് താത്കാലിക അംഗത്വമെടുത്തും പദ്ധതിയിൽ ചേരാം.

18നും 70നും മദ്ധ്യേപ്രായമുള്ളവർക്ക് പദ്ധതിയിൽ ചേരുവാൻ സാധിക്കുക. മാർച്ച് 24 നകം നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്. ജില്ലാഓഫീസ്: 9526041182, 9995460767, ക്ലസ്റ്റർ ഓഫീസുക : 7593855379, 9526041280, 8281528112 ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!