മംഗലപുരം ഗ്രാമപഞ്ചായത്ത് കോഴിമട വാര്‍ഡില്‍ 29 ലക്ഷം രൂപ ചിലവഴിച്ച് പുനരുദ്ധാരണം നടത്തിയ വെള്ളാകുളം, താഴെക്കുളം മോഹന്‍ കോളനി ഓട എന്നിവയുടെ ഉദ്ഘാടനം പ്രസിഡന്റ് സുമ ഇടവിളാകം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജി മുരളീധരന്‍ , വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റിചെയര്‍പേര്‍സണ്‍ പി വനജകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനി എഎസ് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. പി. ലൈല ,പഞ്ചായത്ത് അംഗങ്ങളായ കെ കരുണാകരന്‍,ജുമൈല ബീവി,സെക്രട്ടറി ആര്‍ ശ്യംകുമാരന്‍,അസിസ്റ്റണ്‍്റ് എഞ്ചിനീയര്‍ മുംതാസ് എം, കരാറുകാരന്‍ ശരത് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.