Search
Close this search box.

ആറ്റിങ്ങൽ നഗരസഭ ഹരിതകർമ്മ സേനയുടെ ഗ്രീൻ ഫെസിലിറ്റി സെൻ്റെറിൻ്റെ ഉദ്ഘാടനം 

IMG-20240302-WA0079

ആറ്റിങ്ങൽ : നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാൻ്റിൽ ഹരിതകർമ്മസേനക്ക് പുതിയ ഓഫീസ് കെട്ടിടം ഒരുങ്ങി. ഒ.എസ്.അംബിക എംഎൽഎ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മിനി എംസിഎഫ് ൻ്റെ താക്കോൽ ദാനവും നിർവ്വഹിച്ചു. പ്ലാൻ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചിലവിട്ടാണ് 700 ചതുരശ്രയടി വിസ്തീർണ്ണത്തിൽ ഗ്രീൻ ഫെസിലിറ്റി സെൻ്റെർ നഗരസഭ ഒരുക്കിയിട്ടുള്ളത്. ഹരിതകർമ്മ സേനയുടെ ഓഫീസ് സേവനങ്ങളും യൂസർ ഫീസ് ഉൾപ്പടെയുള്ള പണമിടപാടുകളും നഗരസഭ ഓഫീസിൽ നിന്നും ഉടനെ ഈ കെട്ടിടത്തിലേക്ക് മാറ്റും. കൂടാതെ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിനു വേണ്ടി ശുചിത്വമിഷൻ്റെയും, ധനകാര്യ കമ്മീഷൻ്റെയും സംയോജിത ഫണ്ടിൽ നിന്നും പതിനേഴര ലക്ഷം രൂപ ചിലവിട്ടാണ് 31 വാർഡുകളിലും മിനി എംസിഎഫുകളും സ്ഥാപിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എസ്.ഷീജ, എസ്.ഗിരിജ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജനപ്രതിനിധികളായ എം.താഹിർ, ശങ്കർ.ജി, അസി എഞ്ചിനീയർ താജുനിസ്സ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ രിവികുമാർ, ദിവ്യ, സലീന, ബിജു, മുഹമ്മദ് റാഫി, ഹരിതകർമ്മസേന കോഡിനേറ്റർമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ വി.എസ്.നിതിൻ യോഗത്തിനു നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!