വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ” ഹാ പുഷ്പമേ” മാർച്ച് 9, 10 തീയതികളിൽ

ei7V5NA82495

മലയാള കാവ്യലോകത്ത് അനശ്വര സൃഷ്ടികൾ സമ്മാനിച്ച കവിത്രയങ്ങളിൽ മഹാനായ കുമാരനാശാന്റെ ചരമ ശതാബ്ദിയുടെ ഭാഗമായി വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന അനുസ്മരണ ചടങ്ങുകൾ ” ഹാ പുഷ്പമേ” എന്ന പേരിൽ 2024 മാർച്ച് 9, 10 തീയതികളിയാലി വെഞ്ഞാറമൂട് ഹോട്ടൽ നക്ഷത്ര റസിഡൻസിയിൽ വച്ച് നടത്തുന്നു.

9-ാം തീയതി രാവിലെ 10 മണി മുതൽ ലേഖന മത്സരം (ജീവകലയിൽ വച്ച് )

11 മണിക്ക് നക്ഷത്ര ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം നിർവഹിക്കും.കവി ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.എ.പി അഹമ്മദ് (മലപ്പുറം)മുഖ്യപ്രഭാഷണം നടത്തും.ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ സ്വാഗതവും  ജീവകലപ്രസിഡന്റ് ആർ ശ്രീകുമാർ നന്ദിയും രേഖപ്പെടുത്തും.

ഉച്ചയ്ക്ക് 1 മണി മുതൽ കവിതാലാപന മൽസരം (ആശാൻ കൃതികൾ )

വൈകിട്ട് 5.30ന് കഥാപ്രസംഗം

രഞ്ജിത് ഗോപൻ സ്വാഗതം ആശംസിക്കും.
കാഥികൻ പിരപ്പൻകോട് മധു ” ജാതവേദസ്സേ മിഴി തുറക്കൂ” കഥ അവതരിപ്പിക്കും.

10-ാം തീയതി ഞായറാഴ്ച രാവിലെ 11 മണി മുതൽ പ്രഭാഷണം.മുൻ എംഎൽഎ പിരപ്പൻകോട് മുരളി ഉദ്ഘാടനം നിർവഹിക്കും.ജെ സോമശേഖരൻ പിള്ള അധ്യക്ഷത വഹിക്കും.ഡോ: ജി.എസ് പ്രദീപ് ഗ്രാന്റ് മാസ്റ്റർ, ഡോ. എം.എം.ബഷീർ എന്നിവർ സംസാരിക്കും. പി. സന്തോഷ് കുമാർ സ്വാഗതവും കെ. ബിനുകുമാർ നന്ദിയും പറയും.

വൈകിട്ട് 4 മണി മുതൽ ശ്രീനാരായണ ഗുരുവും കുമാരനാശാനും എന്ന വിഷയത്തിൽ ശ്രീമദ് അസംഗാനന്ദഗിരി (ശിവഗിരി മഠം) പ്രഭാഷണം നടത്തും.ബി.എസ്.ബാലചന്ദ്രൻ (BSS ദേശീയ ചെയർമാൻ) അധ്യക്ഷത വഹിക്കും. ചിന്തു സുചീനൻ സ്വാഗതവും ചിന്തു സുചീനൻ, മനോഹരൻ കെ.എസ് നന്ദിയും രേഖപ്പെടുത്തും.

വൈകിട്ട് 5.30 ന് നൃത്ത ശിൽപം
ജീവകലയിലെ നർത്തകിമാർ അവതരിപ്പിക്കുന്നു.തുടർന്ന് സമാപന സമ്മേളനവും സമ്മാന വിതരണവും അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിക്കും. അഡ്വ.ഡി.കെ മുരളി എം.എൽ.എ അധ്യക്ഷത വഹിക്കും.ഡോ.ജോർജ് ഓണക്കൂർ മുഖ്യാതിഥിയാകും.ഡി. പ്രേംരാജ് (എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം) പങ്കെടുക്കും. വി.എസ്.ബിജുകുമാർ സ്വാഗതവും ജീവകല ജോ: സെക്രട്ടറി പി. മധു നന്ദിയും പറയും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!