കല്ലമ്പലം : 1996 ൽ കല്ലമ്പലത്തിൽ ആരംഭിച്ച രാജകുമാരി ഗോൾഡ് & ഡയമണ്ട്സ് മഹത്തായ 29ആം വയസ്സിലേക്ക്. 2024 മാർച്ച് 2,3,4 ദിവസങ്ങളിൽ വാർഷികാഘോഷങ്ങൾ ഗംഭീരമാക്കുവാൻ രാജകുമാരി ഒട്ടനവധി ഓഫറുകളുമായി ഒരുങ്ങി. 3 ദിവസങ്ങളിലായി നടക്കുന്ന ആഘോഷവേളയിൽ ആഭരണങ്ങളുടെ ഒരു വിസ്മയ ശേഖരം തന്നെ രാജകുമാരി ഒരുക്കിയിട്ടുണ്ട്.
വർക്കല എംഎൽഎ അഡ്വ വി ജോയ് ഉദ്ഘാടനം നിർവഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു. മുൻ എംഎൽഎ വർക്കല കഹാർ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, ജനപ്രതിനിധികൾ, രാജകുമാരി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർക്ക് സ്വർണ്ണക്കമ്മലുകൾ സമ്മാനമായി നൽകി.