ആറ്റിങ്ങലിൽ പട്ടാപ്പകൽ ഡോക്ടറുടെ വീട് കുത്തി തുറന്ന് മോഷണം.

Screenshot_2024-03-07-10-39-12-38_6012fa4d4ddec268fc5c7112cbb265e7

ആറ്റിങ്ങൽ : ദന്തൽ സർജൻ ഡോക്ടർ അരുൺ ശ്രീനിവാസിന്റെ വലിയ കുന്നിലെ ഡിസംബർ ഡിലൈറ്റ് എന്ന വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

കഴിഞ്ഞദിവസം രാവിലെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടർ അരുണും ഭാര്യയും മകളും ഉൾപ്പെടുന്ന കുടുംബം വർക്കലയിലേക്ക് പോയിരുന്നു. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി വീട്ടിൽ എത്തുമ്പോൾ മുൻ വാതിൽ തുറന്നു കിടക്കുന്നതായാണ്യാണ് കണ്ടത്. വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ അകത്തെ വാതിലുകളും തകർത്തതായി കണ്ടു. ബെഡ്റൂമിലെ ലോക്കർ തകർത്ത നിലയിലായിരുന്നു.ഗോൾഡ് ലോൺ ക്ലോസ് ചെയ്ത ശേഷം സൂക്ഷിച്ചിരുന്ന ഏകദേശം 50 പവനോളം വരുന്ന സ്വർണാഭരണങ്ങളും ബാങ്കിൽ ലോൺ അടയ്ക്കാനായി വച്ചിരുന്ന നാലര ലക്ഷത്തോളം രൂപയും ആണ് മോഷ്ടാക്കൾ കവർന്നത്. എപ്പോഴും വാഹനങ്ങൾ കടന്നു പോകുന്നതും ആൾ സഞ്ചാരവും ഉള്ളതുമായ റോഡിന് സമീപത്തുള്ള വീടാണ് പട്ടാപ്പകൽ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവികൾ പരിശോധിച്ചു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!