Search
Close this search box.

ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ കരിയർ ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാം

IMG-20240309-WA0011

ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐ പ്ലൈസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ കരിയർ ഓറിയന്റേഷൻ ട്രെയിനിങ് പ്രോഗ്രാം നടത്തി. കരിയർ ഗൈഡൻസ് എക്സ്പെർട്ട് രതീഷ് കുമാർ പ്രോഗ്രാമിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ അനിൽകുമാർ.റ്റി.യുടെ അധ്യക്ഷതയിൽ എംപ്ലോയ്മെന്റ് ഓഫീസർ ഫ്രാൻസിസ് ഹിലാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ മിനി.കെ, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ വിനയകുമാർ.ജെ, ബിജു.ആർ, സുനിൽ. ബി, രമേശ് കുമാർ.എ, സ്റ്റാഫ് സെക്രട്ടറി മിഥുൻ ലാൽ.എം, ട്രെയിനീസ് കൗൺസിൽ അഡ്വൈസർ സന്തോഷ്.കെ, പ്ലേസ്മെന്റ് ഓഫീർ ആദർശ്.വി.നന്ദൻ തുടങ്ങിയവർ സംസാരിച്ചു. പ്ലേസ്മെന്റ് കോർഡിനേറ്ററായ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഹരികൃഷ്ണൻ.എൻ സ്വാഗതവും ട്രെയിനീസ് കൗൺസിൽ പ്രതിനിധി ആദിത്യ ശങ്കർ കൃതജ്ഞതയും രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!