Search
Close this search box.

പെരുമ 2 K 24 ഗംഭീരമായി

IMG-20240311-WA0006

പെരുമാതുറ : ഗവ. എൽ പി.എസ് പെരുമാതുറ 133-ാം വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും വ്യാഴാഴ്ച നടന്നു. ചിറയിൻകീഴ് എം.എൽ.എയും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ .വി.ശശി അവർകൾ ഉദ്ഘാടനം ചെയ്ത ‘യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് എം.എ. അബ്ദുൾവാഹീദ് അധ്യക്ഷത വഹിച്ചു. അൻസിൽ അൻസാരി,
എസ്.എം.സി. ചെയർ പേഴ്സൺ സുമയ്യ, ഗാന്ധിദർശൻ സമിതി അംഗം ഉമർ,മുൻ എച്ച് എം ശ്യാമള ടീച്ചർ മുതലയാവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥിയായി കുമാരി ദൃശ്യ എസ് നായർ പങ്കെടുത്തു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

പഞ്ചായത്ത് പ്രസിഡൻറ്,കും ഫു പരിശീലകൻ ശ്രീ. സീഫു ഫഹദ് എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു. വിളംബരജാഥയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടികൾ കുട്ടികളുടെ വിവിധ പ്രകടനങ്ങളും കലാപരിപാടികളും കൊണ്ട്
വൈവിധ്യമുള്ളതായിരുന്നു.
വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളെ ട്രോഫികൾ നൽകി ആദരിച്ചു. സജിത്, മുസ്തഫ,   അർഷിദ് ‘,ഷഫീദ, ഷമീമ മുതലായവർ സന്നിഹിതരായിരുന്നു. ഹെഡ്മിസ്ട്രസ്സ്  ലതാകുമാരി സ്വാഗതവും അധ്യാപികമാരായ റുമൈസ റിപ്പോർട്ടും രാജി നന്ദിയും പ്രകാശിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!