Search
Close this search box.

വക്കം ഗവ ന്യൂ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ധ്വനി 2k24

IMG-20240311-WA0008

വക്കം ഗവ ന്യൂ എൽ പി സ്കൂളിന്റെ വാർഷികാഘോഷം ധ്വനി 2k24 പ്രൗഢഗംഭീരമായി നടത്തി. കലാപരിപാടികളുടെ ഉദ്ഘാടനം വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിജ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പെൺകുട്ടികൾക്കായുള്ള സ്വയം പരിശീലന പരിപാടിയുടെ പ്രദർശനം, കുട്ടികൾ, അധ്യാപകർ, എസ്.എം. സി അംഗങ്ങൾ തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വർണോത്സവം ആയ ഒരു കാഴ്ചയാണ് അരങ്ങേറിയത്. ലഹരിക്കെതിരെ കുട്ടികൾ അവതരിപ്പിച്ച വിഷക്കെണി എന്ന നാടകം ശ്രദ്ധിക്കപ്പെട്ടു.വൈകുന്നേരം നടന്ന സമാപന സമ്മേളനം വക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു നിർവഹിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് അമൃത നായർ മുഖ്യാതിഥിയായി. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും അഭിനേത്രിയും മോഡലുമായ കാർത്തിക എൻ .സതീശനെ ചടങ്ങിൽ ആദരിച്ചു. വാർഷിക ആഘോഷത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!