Search
Close this search box.

തോന്നയ്ക്കൽ സർവീസ് സെന്ററിലെ തീപിടുത്തം : രണ്ടു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി

IMG-20240311-WA0029

തോന്നയ്ക്കൽ ഐഷർ സർവീസ് സെന്ററിൽ വലിയ തീപ്പിടുത്തം. ഒരു പുതിയ ബസ് ഉൾപ്പെടെ മൂന്ന് വാഹങ്ങൾ പൂർണമായും കത്തി നശിച്ചു. ആക്‌സിഡന്റിൽ പെട്ട് സർവീസിനായി കൊണ്ട് വന്നു പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നാണ് തീ പിടിച്ചു തുടങ്ങിയത്. തുടർന്ന് തൊട്ടടുത്ത പാർക്ക് ചെയ്തിരുന്ന പുതിയ ബസിലേയ്ക്കും മറ്റൊരു മിനി ബസിലേയ്ക്കും തീ പടർന്നു പിടിച്ചു. ആറ്റിങ്ങൽ കഴക്കൂട്ടം, കല്ലമ്പലം, വെഞ്ഞാറമൂട്, ചാക്ക നിലയ്ങ്ങളിൽ നിന്നുള്ള ഫയർ എൻജിൻ എത്തി തീ പൂർണമായും കെടുത്തി. 25 വലിയ ഓളം വാഹനങ്ങൾ സമീപത്ത് ഉണ്ടായിരുന്നു. അവയിൽ തീ പടർന്നു പിടിച്ചിരുന്നെങ്കിൽ വലിയ ദുരന്തമായി മാറുകയും കോടികളുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തേനെ. അഞ്ചു സ്റ്റേഷനുകളിൽ നിന്നുള്ള മുപ്പതോളം സേനാംഗങ്ങൾ കഠിന പരിശ്രമത്തിലൂടെ രണ്ടു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി.
ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്. ജെ, കല്ലമ്പലം സ്റ്റേഷൻ ഓഫീസർ അഖിൽ എന്നിവർ അഗ്നി ശമന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!