പോത്തൻകോട്: പോത്തന്‍കോട് എസ്എന്‍ഡിപി അയിരൂപ്പാറയിൽ ശ്രീനാരായണ ഗുരുമന്ദിരത്തിലെ കണ്ണാടി തകര്‍ത്ത് കാണിക്കവഞ്ചിയായി വച്ചിരുന്നകുടം മോഷ്ടാക്കള്‍ കവര്‍ന്ന സംഭവത്തിൽ അടൂർ പ്രകാശ് എംപി സ്ഥലം സന്ദർശിച്ചു. കുടം പ്രത്യേക പൂട്ടും താക്കോലും ഉപയോഗിച്ച് ബന്ധിച്ചിരുന്നു.കണ്ണാടിച്ചില്ലു പൊട്ടിച്ചെങ്കിലും കുടം തുറക്കാന്‍ കഴിയാത്തതിനാലാവും കുടം അതേപടികൊണ്ടുപോയതെന്നും ഭാരവാഹികള്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ സമീപത്തുള്ള നഴ്സറി അധ്യാപിക അനിതയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോത്തന്‍കോട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ നടത്തുകയും സതീഷ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദ്ധര്‍ എത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. അന്വേഷണം തുടങ്ങിയതായും പോത്തന്‍കോട് എസ്ഐ പറഞ്ഞിരുന്നു.