Search
Close this search box.

ആശാൻ കവിതകൾ സ്ഫുരിച്ച രണ്ട് നാളുകൾ

IMG-20240314-WA0009

മഹാകവി കുമാരനാശാൻ ചരമശതാബ്ദി ആചരണം ” ഹാ പുഷ്പമേ” എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി വെഞ്ഞാറമൂട് ജീവകലകലാ സാംസകാരിക .മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എ.പി.അഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

രണ്ടാം ദിനം മുൻ എംഎൽഎ പിരപ്പൻകോട് മുരളി  ഉദ്ഘാടനം ചെയ്തു. ഡോ.എം.എം.ബഷീർ എന്നിവർ സംസാരിച്ചു.
ശ്രീനാരായണ ഗുരുവും കുമാരനാശാനും എന്ന വിഷയത്തിൽ ശിവഗിരി മഠം സന്യാസിവര്യൻ ശ്രീമദ്അസംഗാനന്ദഗിരി പ്രഭാഷണം നടത്തി. സമാപന സമ്മേളനം സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ആശാൻ കവിതകളുടെ പാരായണ മൽസരം ലേഖന മൽസരം ഇവയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വീണപൂവിന്റെ ദൃശ്യാവിഷ്കാരം ജീവകലയിലെ നർത്തകി മാരായ അനാമിത്ര എ വി , ഐശ്വര്യ ബി , ആഗ്ന എം.എ. എന്നിവർ അവതരിപ്പിച്ചു. കാഥികൻ പിരപ്പൻകോട് മധു ജാതവേദസ്സേ മിഴി തുറക്കൂ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു. വിവിധ സമ്മേളനങ്ങളിൽ ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ , ജോ:സെക്രട്ടറി പി. മധു , കെ.ബിനുകുമാർ , ജെ.സോമശേഖരൻ പിള്ള പി സന്തോഷ് കുമാർ, രഞ്ജിത് ഗോപൻ, മനോഹരൻ കെ.എസ്, സന്തോഷ് വെഞ്ഞാറമൂട്, ചിന്തു സുചീനൻ , അശ്വതി വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!