Search
Close this search box.

അവനവഞ്ചേരി ഗവ ഹൈസ്കൂളിൻ്റെ സ്വന്തം അരി ബ്രാൻഡായ “നിറവ്” വിപണിയിലെത്തി

IMG-20240314-WA0019

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ കുട്ടിപോലീസിൻ്റെ നേതൃത്വത്തിൽ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയ ജൈവ അരി ഇനി മുതൽ വിപണിയിൽ ലഭിക്കും. പിരപ്പമൺകാട് പാടശേഖരത്തിൽ രണ്ട് ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകൾ കൃഷി ചെയ്തത്. വിളവെടുത്ത നെല്ല് പുഴുങ്ങി, തവിട് കളയാതെ കുത്തി പായ്ക്ക് ചെയ്താണ് ‘നിറവ്’ എന്ന പേരിൽ പുറത്തിറക്കിയത്. അരിയുടെ വിപണനോദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. സ്കൂൾ പിടിഎ പ്രസിഡൻറ് ജി.ആർ.ജിബി, ഹെഡ്മാസ്റ്റർ ജി.എൽ.നിമി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, അധ്യാപകരായ ആർ.എസ്.ലിജിൻ, എസ്.അനിൽകുമാർ, പി.ആർ.സരിത, രഞ്ജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ പത്ത് വർഷമായി സ്കൂളിലെ എസ്പിസി കേഡറ്റുകളുടെ നേതൃത്വത്തിൽ വിജയകരമായി നെൽകൃഷി ചെയ്തു വരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!