Search
Close this search box.

ഗവ.എൽ.പി.എസ്  രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും സംഘടിപ്പിച്ചു

IMG-20240315-WA0004

ആറ്റിങ്ങൽ : മാർച്ച്‌ 13,14 തീയതികളിലായി ഗവ. എൽ. പി. എസ് ആറ്റിങ്ങൽ രാമച്ചംവിളയിൽ സ്കൂൾ തല പഠനോത്സവവും നൂറാം വാർഷികാഘോഷവും നടന്നു. പി. ടി. എ. പ്രസിഡന്റ് സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ആറ്റിങ്ങൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ ഉദ്ഘാടനകർമം നിർവഹിച്ചു. സ്കൂൾ എച്ച്എം ആഷ സ്വാഗതം ആശംസിച്ചു. കവിയും അദ്ധ്യാപകനും ആയ മനോജ്‌ പുളിമാത്ത് ആശംസകൾ അർപ്പിച്ചു. ബിആർസി ട്രൈയ്നർ ബീനു ആശംസകൾ അർപ്പിച്ചു. സ്കൂളിലെ പൂർവ്വ പ്രധാമധ്യാപകൻ ആയ കോലപ്പൻ സാറിനെ ആദരിച്ചു. പ്രൊഫ. ഉമാറാണി ഏർപ്പെടുത്തിയ പി. കെ. സുകുമാരൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പ് 1 മുതൽ 5 വരെ ക്ലാസ്സുകളിൽ മികച്ച അക്കാദമിക നേട്ടം കൈവരിച്ച രണ്ടു കുട്ടികൾക്ക് വീതം നൽകി. യോഗത്തിന് സ്റ്റാഫ്‌ സെക്രട്ടറി രോഹിണി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!