പാലോട്: കെ.എസ്.ആർ.ടി.സി. ബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ, പാലോട് സഹകരണ ബാങ്കിനു സമീപം കരിമൺകോട് കുന്നുംപുറം രോഹിണി ഭവനിൽ സുഭാഷ് കുന്നുംപുറം(55), പാലോട്ടെ പഴയ ബിവറേജസിനു സമീപം താമസിക്കുന്ന അനി(45) എന്നിവരാണ് മരിച്ചത്. ഇരുവരും കെട്ടിടനിർമാണത്തൊഴിലാളികളാണ്.
പാലോട് ഹോട്ടൽ മഹാറാണിക്കു സമീപം ഇന്നലെ രാത്രി 9.40-നായിരുന്നു അപകടം. കെഎസ്ആർടിസി തെങ്കാശി ബസും പാങ്ങോട് റോഡിൽനിന്നു വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രികരായ ഇരുവരും തൽക്ഷണം മരിച്ചു. സ്കൂട്ടർ പൂർണമായും തകർന്നു.മൃതദേഹങ്ങൾ പാലോട് സി.എച്ച്.എ.സി. ആശുപത്രിയിൽ.