Search
Close this search box.

ആറ്റിങ്ങലിൽ അജൈവമാലിന്യ സംസ്കരണ പ്ലാൻ്റിൽ ഫയർഫൈറ്റിംഗ് മോക്ക് ഡ്രിൽ നടത്തി

IMG-20240316-WA0016

ആറ്റിങ്ങൽ : നഗരസഭ ആരോഗ്യ വിഭാഗവും ഫയർഫോഴ്സും സംയുക്തമായി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഹരിതകർമ്മസേനയുടെ അജൈവ മാലിന്യ സംസ്കരണ പ്ലാൻ്റിലായിരുന്നു ഫയർഫൈറ്റിംഗ് മോക്ക് ഡ്രിൽ നടന്നത്. വേനൽ ചൂടിൽ പ്ലാൻ്റിൽ കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങളിൽ അഗ്നിബാധ ഉണ്ടായാൽ അടിയന്തിരമായി ഇടപെടേണ്ട രീതികളായിരുന്നു മുന്നറിയിപ്പ് പരിശീലനത്തിലുണ്ടായിരുന്നത്. ഒരു മാസം 12 മുതൽ 15 ടണ്ണോളം അജൈവ മാലിന്യമാണ് ഹരിത കർമ്മസേനാംഗങ്ങളിലൂടെ പ്ലാൻ്റിൽ എത്തുന്നത്. കഴിഞ്ഞ വർഷം കൊച്ചി ബ്രഹ്മപുരം പ്ലാൻ്റിലുണ്ടായ തീപിടിത്തം ജനങ്ങളെ ഒരുപാട് പരിഭ്രാന്തരാക്കിയിരുന്നു. ഫയർ ഓഫീസർ ജിഷാദിൻ്റെ നേതൃത്വത്തിൽ 66 തൊഴിലാളികൾക്ക് പ്രത്യേക പരിശീലനം നൽകി. കൂടാതെ പ്ലാൻ്റിൽ സ്ഥാപിച്ചിട്ടുള്ള ഫയർ ഫൈറ്റിംഗ് യന്ത്രങ്ങൾ പരിശോധിച്ച് കാര്യക്ഷമതയും ഉറപ്പു വരുത്തി. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ്റാഫി, സെലീന, ബിജു തുടങ്ങിയവർ മോക്ക് ഡ്രില്ലിന് നേതൃത്വം വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!