Search
Close this search box.

വിഷ്ണു പകൽക്കുറിയുടെ “ചക്കപ്പോരിന്”  കാക്കനാടൻ സ്മാരക പുരസ്‌കാരം 

eiPK60V58862

2023 – 2024 വർഷത്തെ ‘കാക്കനാടൻ സ്മാരക’ പുരസ്‌കാരത്തിന് ശ്രീ വിഷ്ണു പകൽക്കുറിയുടെ (നോവലെറ്റ്) “ചക്കപ്പോര്”  തിരഞ്ഞെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മൺമറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ ഒന്നാണ് കാക്കനാടൻ പുരസ്കാരം

2024 മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ(വിവേകാനന്ദ)ഹാളിൽ വച്ചുനടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യസാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.

പള്ളിക്കൽ പകൽക്കുറി സ്വദേശി വിഷ്ണു കഴിഞ്ഞ അഞ്ചുവർഷമായി അബുദാബിയിലെ അൽഫത്താൻ പ്രോപ്പർട്ടിസിലെ ടെക്നീഷ്യൻ ആണ്.

2022 നവംബറിൽ നടന്ന പ്രശസ്തമായ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ  വച്ച് ‘നവതൂലിക ഒന്നാമദ്ധ്യായം  ‘ എന്ന ആദ്യ കവിതാസമാഹാരം പ്രകാശനം ചെയ്തു.  ബുക്ക് കഫേ പുരസ്ക്കാരം/

കഴിഞ്ഞ വർഷത്തെ എ അയ്യപ്പൻ സ്മാരക പുരസ്കാരം, എന്നിവ ലഭിച്ചിട്ടുണ്ട്.

മുറിവുതുന്നിയ ആകാശം, ഭാര്യ ഒരു ദുർമന്ത്രവാദിനി എന്നിവ കവിതാസമാഹാരങ്ങളാണ്. പുതിയ പുസ്തകം മഴമുഖങ്ങൾ പ്രകാശനത്തിന് തയ്യാറെടുക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!