Search
Close this search box.

ചിറയിൻകീഴ് പടനിലം ഗവ.എൽ പി എസ്സിൽ 116-ാം വാർഷികവും പഠനോത്സവ പരിപാടികളും നടന്നു

IMG-20240317-WA0005

ഗവ.എൽ പി എസ് പടനിലത്തിൻ്റെ 116-ാം വാർഷികവും പഠനോത്സവ പരിപാടികളും നടന്നു. വാർഡ് മെമ്പർ പി. മുരളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ സിഎൽ രജീഷ് സ്വാഗതം ആശംസിച്ചു. പഠനോത്സവ പരിപാടികളുടെ ഉദ്ഘാടനം ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് എം. അബ്ദുൽ വാഹിദ് നിർവഹിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെ .ബിജു, ബിപിസി എസ് . വിനു, സീനീയർ സൂപ്രണ്ട് എഇഒ കെ . ദിനേഷ് , മുൻ എച്ച്.എം എസ്. സുനി ,സിആർസി കോർഡിനേറ്റർ റീന , എസ്എംസി ചെയർമാൻ മണികണ്ഠൻ ചെട്ടിയാർ തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്കുള്ള സമ്മാനദാനം വൈസ് പ്രസി ഡൻ്റ് ആർ .സരിത വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ മികവ് പ്രദർശനവും പഠനോത്സവ പരിപാടികളും അരങ്ങേറി. തുടർന്ന് എസ്എംസി അംഗം സിഎസ് രാജൻ ചടങ്ങിന് നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!