സംസ്ഥാനത്തെ വർദ്ധിച്ചു വരുന്ന വേനൽ ചൂടിന് ആശ്വാസം പകരുന്നതിനു പൊതുജനങ്ങൾകും സഹകാരികൾക്കും വേണ്ടി കേരള സഹകരണ വകുപ്പിന്റെ നിർദേശ പ്രകാരം സംഘം ആരംഭിച്ച തണ്ണീർ പന്തൽ പ്രസിഡന്റ് ബിജു.പി.ചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വച്ച് മടവൂർഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ.സി.രവീന്ദ്രൻ ഉണ്ണിത്താൻ നിർവഹിച്ചു.ചടങ്ങിൽ സംഘം വൈസ് പ്രസിഡന്റ് ഗോപാലകുറുപ്പ് സ്വാഗതവും ഭരണസമിതി അംഗം ജെ.അശോകൻ നന്ദിയും പറഞ്ഞു. സലിം പുലിയൂർക്കോണം, മടവൂർ സുരേന്ദ്രൻ,പ്രഭാകരൻ പിള്ള പ്രീത.കെ.എസ് നിഷമോഹൻ, ബിജി. ജി, തുടങ്ങിയവർ സംസാരിച്ചു.
വേനൽ കാലം തീരും വരെ മടവൂർ ടൗണിലെ സംഘം ഓഫീസിനു മുന്നിൽ സംഭാരവും തണുത്ത ശുദ്ധജലവും ദിവസം മുഴുവൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ബിജു.പി.ചന്ദ്രൻ പറഞ്ഞു.