അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന മൂന്നുപേർ പൊലീസിന്റെ പിടിയിലായി. ഒന്നാം പ്രതി മാമ്പള്ളി കൊച്ചുകിണറ്റിൻമൂട്ടിൽ അജീഷ് (30), രണ്ടാം പ്രതി ഡോൾവിൻ (30), പത്താം പ്രതി തൈക്കൂട്ടം പുരയിടത്തിൽ ഷൈൻ (33) എന്നിവരാണ് പിടിയിലായത്. പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ കേസ് ചുമത്തിയാണ‌് അറസ്റ്റ് ചെയ്തത‌്. 2018 ഡിസംബർ 25നാണ‌് സംഭവം.
രാത്രി പത്തോടെ നെൽസണും അജീഷ്, ഡോൾവിൻ, ജോയ്സി, മരിയ, അജിത, വല്ലേര്യൻ, ഫ്രാങ്ക് ളിൻ, ജിനു, ഡിക്സൺ, ഷൈൻ, നെൽസന്റെ ഭാര്യാസഹോദരൻ അലക്സ് എന്നിവർ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയെന്നും ആ സമയം പെൺകുട്ടി മാത്രമാണ‌് വീട്ടിൽ ഉണ്ടായിരുന്നതെന്നും നെൽസണും സംഘവും പെൺകുട്ടിയെ ഉപദ്രവിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ‌്തു എന്നുമാണ് കേസ്. അലമാരയിലിരുന്ന 1,50,000 രൂപയും പതിനഞ്ച് പവന്റെ സ്വർണവും എടുത്ത ശേഷം വീട്ടിലുള്ള എല്ലാവരെയും കൊന്നുകളയുമെന്ന് നെൽസൺ ഭീഷണിപ്പെടുത്തി. സംഭവത്തിൽ അലക്സിനെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരും നെൽസണും പഞ്ചായത്ത് തെരഞ്ഞെടുപ്പ‌് സമയത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും വ്യാജ പട്ടയം ഉണ്ടാക്കിനൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലും പ്രതിയാണ‌്. പെൺകുട്ടിയുടെ അച്ഛനെ കൊല്ലാൻ ശ്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട‌്. മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നെൽസൺ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിവെന്ന് അഞ്ചുതെങ്ങ് എസ്ഐ പറഞ്ഞു