കല്ലമ്പലം : നാഷണൽ എൻ. ജി. ഓ. കോൺഫെഡറേഷനും വെങ്ങാനൂർ സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റിയും മുഖാന്തരം കടുവയിൽ സൗഹൃദ റിസഡന്റ്‌സ് അസോസിയേഷനിലെയും പരിസരപ്രദേശത്തും വീട്ടമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്തുവനായി 40 തയ്യൽ യന്ത്രങ്ങളും 13 സ്കൂട്ടറുകളും 25 ഹൈ ടെക് കോഴിക്കൂടുകളും, വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി 30 ലാപ്ടോപ്പുകളും പകുതി വിലയിൽ ലഭ്യമാക്കുവാൻ സാഹചര്യം ഒരുക്കി സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ഒരു നാടിന്റെ വികസന പ്രവർത്തനത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റി മാതൃകയായി.
തൊഴിൽ ഉപകരണം വിതരണതോടൊപ്പം സന്നദ്ധ പ്രവർത്തകർക്കും ഉപയോക്താക്കൾക്കും ഇഫ്താർ വിരുന്നും ഒരുക്കി സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റ് വ്യത്യസ്തമായി.
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ കിടപ്പ് രോഗികളുടെ വീടുകളിൽ 400-ഓളം തവണ സന്ദർശനം നടത്തി ഈ ടീം ജനങ്ങളുടെ ശ്രദ്ധ ആകർശിച്ചു.
പ്രദേശത്തെ അർഹതപ്പെട്ട കിടപ്പു രോഗികൾക്ക് കട്ടിൽ, വീൽ ചെയർ, എയർ ബെഡ്, ഓക്സിജൻ കോൺസെൻട്രേറ്റർ മുതലായ ജീവൻ രക്ഷാ ഉപകരണങ്ങളും എത്തിച്ചു പാലിയേറ്റീവ് പ്രവർത്തനത്തിനം മികവുറ്റതാക്കി.
കടുവയിൽ പ്രവർത്തിക്കുന്ന സൗഹൃദ
പാലിയേറ്റീവ് കെയർ യൂണിറ്റിൽ വച്ചു നടന്ന അനുമോദന യോഗത്തിൽ സൗഹൃദ പ്രസിഡന്റ് പി. എൻ. ശശിധരൻ അധ്യക്ഷത വഹിക്കുകയും വെങ്ങാനൂർ ഗ്രാമ പഞ്ചായത്തു പ്രസിഡന്റും ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ മുൻ ജനറൽ സെക്രട്ടറിയുമായ ആർ. എസ്. ശ്രീകുമാർ തയ്യൽ യന്ത്രവും ലാപ്ടോപ് മുതലായവയുടെ വിതരണവും നിർവഹിച്ചു.
ചടങ്ങിൽ പോക്സോ -സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ അഡ്വ. എം. മുഹ്സിനെ പൊന്നാടയും പ്രശംസപത്രവും നൽകി ആദരിക്കുകയും അദ്ദേഹം പോക്സോ കേസുകളുടെ വിവിധ വശങ്ങളെ കുറിച്ച് ബോധവത്കരണവും നടത്തി.
എംബിബിസ് ഉന്നത നിലയിൽ വിജയിച്ച സൗഹൃദ പാലിയേറ്റീവ്പ്രവർത്തകനായ ഡോക്ടർ അനീസ് ഷാജഹാനെയും പൊന്നാട നൽകി ഡോക്ടർ എം. ജെ. അസ്ഹർദീൻ ആദരിച്ചു. കടുവയിൽ സ്വലാഹിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാളും സൗഹൃദ എക്സിക്യൂട്ടീവ് അംഗവും ആയ മുഹമ്മദ് റഫീഖ് മൗലവി റംസാൻ സന്ദേശം പകർന്നു.
യോഗത്തിൽ തിരുവനന്തപുരം ഇനീഷിയേറ്റിവ് ജനറൽ സെക്രട്ടറി വിനീഷ്, വൈസ് പ്രസിഡന്റ് ഷീല എബ്രഹാം, തിരുവനന്തപുരം റിജിണൽ ക്യാൻസൻ സെന്ററിൽ പ്രവർത്തിക്കുന്ന ആശ്രയ പാലിയേറ്റീവ് ഡയറക്ടർ മോളി കുര്യൻ, സൗഹൃദ റെസിഡന്റ്‌സ് & പാലിയേറ്റീവ് കെയർ സെക്രട്ടറി ഖാലിദ് പനവിള എന്നിവർ സംസാരിച്ചു.