കടയ്ക്കാവൂർ: കടയ്ക്കാവൂർ സ്വദേശികളായ ദമ്പതികൾ ബോംബെയിൽ നിന്നും നാസിക്കിലേക്ക് പോകുന്ന വഴി താനെയിൽ വച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു. കടയ്ക്കാവൂർ കൊച്ചു പാലം വയൽത്തിട്ട വീട്ടിൽ ശോഭകുമാർ (57), ശിവജീവ (52) എന്നിവരാണ് മരണപ്പെട്ടത്. നാസിക്കിൽ സ്ഥിരതാമസമാക്കിയ ഇവർ കടയ്ക്കാവൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. ഉത്സവം കഴിഞ്ഞ് ഞായറാഴ്ച വിമാനമാർഗ്ഗം ബോംബെയിൽ എത്തുകയും അവിടെ നിന്നും ടാക്സിയിൽ നാസിക്കിലേക്ക് പോകുന്ന വഴി താനെയിൽ വെച്ച് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നാസിക്കിൽ കമ്പനി ജീവനക്കാരനാണ് ശോഭ കുമാർ. ഓൺലൈൻ ട്യൂഷൻ അധ്യാപികയാണ് ശിവജീവ. മക്കൾ. മിഥില, ഉദിത് കുമാർ.സംഭവ സ്ഥലത്ത് വച്ച് ശിവജീവ മരണപെട്ടു. ശോഭകുമാർ ഇന്നലെ രാവിലെയാണ് മരണപെട്ടത്.

 
								 
															 
								 
								 
															 
															 
				
