റിട്ടയേഡ് അധ്യാപകന്റെ മൃതദേഹം കായലിൽ കണ്ടെത്തി.വർക്കല വെട്ടൂർ സ്വദേശി കരുണാകരൻ (84 )ആണ് മരിച്ചത്. ഇദ്ദേഹത്തെ കാണ്മാനില്ല എന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകിയിരുന്നു.
അന്വേഷണം നടന്നുവരികയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് കരുണാകരൻ അഞ്ചുതെങ്ങിലെ ബന്ധുവീട്ടിൽ എത്തിയിരുന്നു.ഓർമ്മക്കുറവ് ബാധിച്ചിരുന്നതായി പറയപ്പെടുന്നു.അവിവാഹിതനാണ്.
അഞ്ചുതെങ്ങ് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.