വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്

വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ടിപ്പറും വെമ്പായം ഭാഗത്തേക്ക് പോയ വാനും തമ്മിൽ ആണ് അപകടം ഉണ്ടായത്. ഒരു സ്കൂട്ടർ യാത്രികനെ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു അപകടം മിനി വാനിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്സും പോലീസ് എത്തി വെട്ടിപ്പൊളിച്ച് ആണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വെഞ്ഞാറമൂട്ടിൽ ഗതാഗത തടസ്സമുണ്ടായി.
പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!