സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 50 കിലോയോളം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

സംസ്ഥാനത്തേക്ക് ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 50 കിലോയോളം കഞ്ചാവുമായി രണ്ട് പേരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കുലശേഖരം ശിവശക്തിയിൽ ശിവകുമാർ(36), വട്ടിയൂര്‍ക്കാവ് കരിമാന്‍കുളം ആശാ നിവാസിൽ ഹരിശങ്കർ(34) എന്നിവരെയാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐപിഎസിന്റെ നേതൃത്വത്തിലുള്ള റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്.

ആന്ധ്രപ്രദേശില്‍ നിന്നും ആണ് ഇവര്‍ കഞ്ചാവ് കടത്തി കൊണ്ട്‌ വന്നത്. ആഡംബര കാറിന്റെ രഹസ്യ അറയിൽ 23 പൊതികളിലായി വളരെ വിദഗ്ധമായി കൊണ്ട് വന്ന കഞ്ചാവ് ആണ് പിടികൂടിയത്. പാർലമെന്റ് ഇലക്ഷന്‍ പ്രമാണിച്ച് ആന്ധ്രയിലും , തമിഴ്നാട്ടിലും പല സ്ഥലങ്ങളിലും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധനക്ക് വിധേയമായെങ്കിലും കഞ്ചാവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേരള തമിഴ്നാട് സംസ്ഥാന അതിര്‍ത്തിയായ വെള്ളറടയില്‍ തിരുവനന്തപുരം റൂറല്‍ പൊലീസിന്റെ ആറാട്ടുകുഴി ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്.

വെള്ളറട പോലീസ് ഇന്‍സ്പെക്ടര്‍ ബാബു കുറുപ്പ് സബ്ബ് ഇന്‍സ്പെക്ടര്‍ സുജിത് ഡാൻസാഫ് സബ്ബ് ഇന്‍സ്പെക്ടര്‍ മാരായ ഷിബു, ദിലീപ്, ഷിബുകുമാര്‍ സുനിലാല്‍ ,സാജു സി.പി.ഒ മാരായ സതികുമാര്‍ ,ഉമേഷ്, അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് ഇവരെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!