തോന്നയ്ക്കൽ ഖബറടി മുസ്ലീം ജമാഅത്തിൻ്റെ നേതൃത്വത്തിൽ ഖബറടി മുസ്ലീം ജമാഅത്ത് പാലിയേറ്റീവ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച മത സൗഹാർദ്ദ സദസ്സ് ശ്രദ്ധേയമായി. വിവിധ സംഘടനകളിലും, മറ്റ് ആരാധനാലയങ്ങളിലും പ്രവർത്തിക്കുന്നവർ, സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകർ, റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ ഒരുമിച്ച് കൂടി.
കമ്മിറ്റി അംഗങ്ങളുടെ ചിട്ടയായ പ്രവർത്തനത്തിൻ്റെ ഫലമാണ് ഈ പരിപാടി. സംഘാടന മികവ് ശ്രദ്ധിക്കപ്പെട്ടു.വിവിധ മേഖലയിലുള്ളവർ സൗഹൃദ പ്രസംഗങ്ങൾ നടത്തി .