മുതിർന്ന മാധ്യമ പ്രവർത്തകൻ കാപ്പിൽ സുരേഷ്.ഡി.എസ് ചികിത്സാ സഹായം തേടുന്നു

eiIQNJB86696

വർക്കലയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ സുരേഷ്.ഡി.എസ്.  കാപ്പിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാർച്ച് 30ന് പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു . തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് അടിയന്തിര ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.  രക്തസമ്മർദത്തെ തുടർന്ന്  പൊട്ടിയ ഞരമ്പിന്റെ തൊട്ടടുത്തു തന്നെ പൊട്ടാൻ പാകത്തിൽ സ്വല്ലിംഗുകൾ (കുമിളകൾ) ഉണ്ട്. അപകടസാദ്ധ്യത കൂടുതൽ ആയതിനാൽ എത്രയും  വേഗം ഓപ്പൺ സർജറി നടത്തണമെന്നാണ്  ന്യൂറോ വിഭാഗം കുടുബത്തെ അറിയിച്ചിട്ടുള്ളത്.  ചികിത്സയ്ക്ക് വലിയൊരു തുക ആവശ്യമാണ്. ആകെയുള്ള വീടും പുരയിടവും ജപ്തി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ  ഭാര്യ അജിതയും 13 വയസ്സുള്ള  മകളും  പകച്ചു നിൽക്കുകയാണ്. കേരള കൗമുദി, ദേശാഭിമാനി, ചന്ദ്രിക, തേജസ്സ്, സുപ്രഭാതം തുടങ്ങി പ്രമുഖ മാധ്യമങ്ങളിൽ ലേഖകനായി  ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്.  ഇടവ ഗ്രാമപഞ്ചായത്ത് മുൻ അംഗവും കാപ്പിൽ പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനും   വർക്കല താലൂക്ക് പ്രസ് ക്ലബ് അംഗവുമാണ് .  ചികിത്സയ്‌ക്കായി  ധനസഹായം ചെയ്യാൻ കഴിയുന്ന സന്മനസ്സുകൾ  സഹായിക്കണമെന്ന് കുടുബം അഭ്യർത്ഥിക്കുന്നു.  ഫോൺ:  8129416598 .  അജിത.എസ്, ധനലക്ഷ്മി ബാങ്ക്, കാപ്പിൽ ബ്രാഞ്ച്, പരവൂർ. അക്കൗണ്ട് നമ്പർ 012004100000855, IFSC- DLXB0000120

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!