വർക്കലയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. 

IMG-20240408-WA0002

വർക്കല : വർക്കലയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കായിക്കര കോവിൽതോട്ടം വൃന്ദാവനത്തിൽ പ്രതിഭ എം (44) ആണ് മരണപ്പെട്ടത്.

രാവിലെ 5:30 മണിയോടെയായിരുന്നു സംഭവം. അഞ്ചുതെങ്ങ് കോവിൽതോട്ടത്തുനിന്ന് വർക്കലയിലേക്ക് പോകും വഴി വർക്കല റെയിൽവേ സ്റ്റേഷൻ പെട്രോൾ പമ്പിനു സമീപത്തായിരുന്നു അപകടം. കൊല്ലത്ത് നേഴ്സിംഗ് പഠിക്കുന്ന മകളെ വർക്കല നിന്നും ട്രെയിൻ കയറ്റിവിടുവാൻ പോകവേയാണ് അപകടം സംഭവിച്ചത്.

അമിത വേഗതയിൽ പാഞ്ഞുവന്ന ഹബീബി (ശിവനന്ദ) എന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തിലേക്ക് ഇടിച്ചു കയറുകയറുകയും ഇടിയുടെ ആഘാതത്തിൽ പ്രതിഭ റോഡിലേക്ക്  തെറിച്ചുവീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്‌. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വർക്കല പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവ് : വിജയകുമാർ

മക്കൾ : വിഷ്ണുനാഥ്‌, വിഷ്ണുപ്രിയ

മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക്  മാറ്റി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!