വഴിയരികിൽ മാലിന്യം തള്ളി കടന്നുകളഞ്ഞവർക്ക് കാൽലക്ഷം രൂപ പിഴയിട്ട് ആറ്റിങ്ങൽ നഗരസഭ

IMG_20240413_124728

ആറ്റിങ്ങൽ : ഈ മാസം ആറാം തീയതിയാണ് കൊല്ലമ്പുഴ മൂർത്തി ക്ഷേത്രത്തിന് പിറകുവശത്തെ റോഡിൽ നിരവധി ചാക്കുകളിലാക്കി ഉപേക്ഷിച്ച നിലയിൽ മാലിന്യ കൂമ്പാരം കണ്ടെത്തിയത്. നഗരശുചീകരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി രാവിലെ 8 മണിയോടെ ഇവിടെയെത്തിയ നഗരസഭ ആരോഗ്യ വിഭാഗം ആൻ്റി ലിറ്ററിംഗ് സ്ക്വാഡാണ് ചാക്കുകെട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഹരിതകർമ്മസേന തൊഴിലാളികളെ കൊണ്ട് അതേ സ്ഥലത്തു വെച്ചു തന്നെ മാലിന്യം തരംതിരിച്ച ശേഷം സംസ്കരണ പ്ലാൻ്റിലേക്ക് മാറ്റി. പ്ലാസ്റ്റിക്കും തെർമോകോളും പഴകിയ കർട്ടൻ സമഗ്രികളുമാണ് ചാക്കു കെട്ടുകളിലുണ്ടായിരുന്നത്. വിശദമായി നടത്തിയ പരിശോധനയിൽ വർക്കല പുത്തൻചന്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദിവാനിയ ഫർണിഷിംഗ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തുകയും സ്ഥാപനത്തിനെതിരെ 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. സ്ഥാപനം വൃത്തിയാക്കുന്നതിൻ്റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങൾ കല്ലമ്പലത്ത് പ്രവർത്തിക്കുന്ന ആക്രി കടക്ക് കൈമാറിയിരുന്നതായി കടയുടമ പറഞ്ഞു. ഇവർക്കെതിരെയും കർശന നീയമനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി കെ.എസ്.അരുൺ അറിയിച്ചു. ഇത്തരം ആളൊഴിഞ്ഞ തുറസായ സ്ഥലങ്ങളിൽ ചവറുകൾ വലിച്ചെറിഞ്ഞു കടന്നു കളയുന്നവരെ പിടികൂടാൻ കൂടുതൽ സുരക്ഷാ ക്യാമറകളും നഗരസഭ സ്ഥാപിക്കും. ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദിവ്യ, ജീവനക്കാരായ അജി, അജീഷ് തുടങ്ങിയവരാണ് സ്ക്വാഡിന് നേതൃത്വം വഹിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!