Search
Close this search box.

വക്കം ന്യൂ എൽപിഎസ്സിലെ കുട്ടികളുടെ ലഹരി വിരുദ്ധ നാടകം വിഷക്കെണി

IMG-20240414-WA0013

വക്കം :കണ്ണമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവത്തിന്റെയും പുന:പ്രതിഷ്ഠാ വാർഷികത്തിൻ്റെയും സമാപന ദിനം വക്കം ഗവ നൂ എൽ.പി.എസ് ലെ ( റൈറ്റർ വിള ) സ്ക്കൂൾ പഠനോത്സവവുമായി ബന്ധപെട്ട് പൊതു ഇടം പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പോരാട്ടനാടകം നടത്തി.രചന മാധവ് കൃഷ്ണയും സംവിധാനം മാധവ് കൃഷ്ണയും, വക്കം ഉണ്ണികൃഷ്ണനും നിർമ്മാണ നിർവഹണം ജെസ്സി ആർ (എച്ച്എം ) നിർവഹിച്ചു.

നാടകാവസാനം സദസ്സിലെ ഭക്തജനങ്ങളെ കൊണ്ട് ലഹരിക്കെതിരെ ഒന്നിച്ച് അണിനിരക്കാം എന്ന പ്രതിജ്ഞ ചെയ്യിപ്പിച്ചു.നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു.നാടകത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും അമ്പല ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു. കുട്ടികളെ ഇതിനു തയ്യാറെടുപ്പിച്ച മാധവ് കൃഷ്ണക്കും വക്കം ഉണ്ണികൃഷ്ണനും സ്കൂൾ സ്നേഹദരങ്ങൾ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!