Search
Close this search box.

കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൽ അഗ്നിശമന സേന ദിനമാചാരിച്ചു

IMG-20240414-WA0044

കല്ലമ്പലം : ഏപ്രിൽ 14 അഗ്നിശമന സേന ദിനത്തോടനുബന്ധിച്ച് കല്ലമ്പലം അഗ്നിരക്ഷാ നിലയത്തിൽ സ്റ്റേഷൻ ഓഫീസർ അഖിൽ പതാക ഉയർത്തി സേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്  അഗ്നിശമന സേന ദിനത്തെകുറിച്ചും അതിൻറെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

1944 ഏപ്രിൽ 14 ന് ബോംബെ  വിക്ടോറിയ തുറമുഖത്ത് ഒരു ബ്രട്ടീഷ് ചരക്ക് കപ്പൽ തീപിടിക്കുകയും രക്ഷാപ്രവർത്തനത്തിനിടെ 66 അഗ്നിശമന സേനാനികൾ രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തു. ആ ദിവസത്തിൻറെ ഓർമ്മ പുതുക്കിക്കൊണ്ടും ധീര രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ടും ഏപ്രിൽ 14 ദേശീയ അഗ്നി ശമന ദിനമായി ആചരിക്കുന്നു. അതിന്റെ ഭാഗമായി കല്ലമ്പലം അഗ്നിരക്ഷാനിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയപാതയിൽ വാഹനജാഥയും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!