ആലംകോട് ഞാറവിള അൽ ചിശ്തി മദ്രസയിൽ നടന്ന റൈഞ്ച തല പ്രവേശനോത്സവം കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് കെ. എം ഹാഷിം ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി ജാബിർ ഫാളിലി മുഖ്യ പ്രഭാഷണം നടത്തി. റൈഞ്ച് പ്രസിഡന്റ് ഇസ്മായിൽ അസ്ലമി അദ്ധ്യക്ഷം വഹിച്ചു.
ജനറൽ സെക്രട്ടറി ആഷിഖ് ജവാഹിരി സ്വാഗതവും അബ്ദുൽ ഗഫ്ഫർ മൗലവി നന്ദിയും പറഞ്ഞു. അൽ ചിശ്തി മസ്ജിദ് വൈസ് പ്രസിഡന്റ് കെ. ഷാഹുൽ ഹമീദ്, സെക്രട്ടറി നിസാമുദ്ധീൻ പാറക്കട്ടിൽ, എസ്. എസ്. എഫ് ഡിവിഷൻ പ്രസിഡന്റ് ജസീം ജൗഹരി അൽ അദനി, മുഹ്സിൻ റബ്ബാനി എന്നിവർ സംസാരിച്ചു.