Search
Close this search box.

ആറ്റിങ്ങൽ കെയർ കുടുംബ സംഗമം നടത്തി.

IMG-20240421-WA0008

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ ആറ്റിങ്ങൽ കെയർ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. അടൂർ പ്രകാശിന്റെ വിജയത്തിനായി ആറ്റിങ്ങൽ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കുടുംബ യോഗം സംഘടിപ്പിച്ചു.

കുടുംബ യോഗത്തിന്റെ ഉത്ഘാടനം വർക്കല മുൻ എംഎൽഎയും കോൺഗ്രസ്‌ നേതാവുമായ വർക്കല കഹാർ നിർവ്വഹിച്ചു. വിശദീകരണ യോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. YA റഹിം നിർവഹിച്ചു. ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ബിനു പിള്ള സ്വാഗതം ആശംസിച്ചു. ഐഎൻടിയുസി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം വിഎസ്  അജിത് കുമാർ, ആറ്റിങ്ങൽ കെയർ നേതാക്കളായ അനസ് ഇടവ, അൻസാർ കിളിമാനൂർ, നൗഷാദ് അഴൂർ, എംയു ഇർഷാദ്, സവാദ് വെഞ്ഞാറമൂട്, സലിം കല്ലറ, സജീർ സീമന്തപുരം, അഷ്‌റഫ്‌ ആലംകോട്, ഷാജി ഇടവ, നാസറുദ്ധീൻ പാലോകോട് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്ത യോഗത്തിൽ എല്ലാവരും യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന് വിജയാശംസകൾ നേർന്നുകൊണ്ട് യോഗം അവസാനിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!