എഐടിയുസി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം വിപുലമായി ആചരിച്ചു.

എഐടിയുസി ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിനം വിപുലമായി ആചരിച്ചു.ആലംകോട് എഐടിയുസി മണ്ഡലം സെക്രട്ടറി മുഹമ്മദ് റാഫി, ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് ജംഗഷനിൽ അഡ്വ. എം.മുഹ്സിൻ, കരിച്ചിയിൽ ആന്റസ് എന്നിവർ പതാക ഉയർത്തി.

വൈകുന്നേരം ആലംകോട് മെയ് ദിന റാലിയും സമ്മേളനവും നടന്നു. മെയ് ദിന സമ്മേളനം അഡ്വ. എം.മുഹ്സിൻ ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് റാഫി, ആറ്റിങ്ങൽ സതീഷ് കുമാർ, ഒറ്റൂർ സുലി എന്നിവർ സംസാരിച്ചു.  സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട്  ആലംകോട് നടന്ന തൊഴിലാളികളുടെ മെയ് ദിന റാലിക്ക് നാദിർഷ, ഷെറിൻ, സുനിമോൻ, സെയ്ദലി തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!