കടയ്ക്കാവൂർ : പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും പൊലീസ് ജീപ്പ് നശിപ്പിക്കുകയും ചെയ്ത പ്രതിക്ക് രണ്ടരവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ. കടയ്ക്കാവൂർ ചെക്കാലവിളാകം തേവർനടയ്ക്ക് സമീപം അഖിലാഭവനിൽ അനിരുദ്ധനെ (55) വർക്കല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എം.ഹരികൃഷ്ണനാണ് ശിക്ഷിച്ചത്.പിഴ അടച്ചില്ലെങ്കിൽ 45 ദിവസത്തെ അധിക കഠിനതടവ് കൂടി അനുഭവിക്കണം.
2012ലെ അടിപിടിക്കേസിൽ മെഡിക്കൽ പരിശോധനയ്ക്ക് പോകുമ്പോൾ അഞ്ചുതെങ്ങ് മീരാൻകടവ് പാലത്തിന് സമീപത്തുവച്ച് പൊലീസ് ഉദ്യോഗസ്ഥരായ ജ്യോതിഷ് കുമാർ, ബൈജു,bഎസ്.ഐ സുജിത്ത് എന്നിവരെ അസഭ്യം വിളിക്കുകയും ആക്രമിക്കുകയും പൊലീസ് ജീപ്പിന് കേടുപാടുണ്ടാക്കുകയും ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഷഹനവാസ് ഹാജരായി.