സ്വർണാഭരണ മോഷണത്തിന് ജ്വല്ലറി ജീവനക്കാരനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പേയാട് പ്രവർത്തിച്ചുവരുന്ന സ്വർണമഹൽ എന്ന ജ്വല്ലറിയിൽനിന്ന് 46 പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിനാണ് അറസ്റ്റ്. ജ്വല്ലറി ജീവനക്കാരൻ നടത്തറ അയണിക്കുന്നത്ത് ഹൗസിൽ കിരൺ (30) ആണ് അറസ്റ്റിലായത്. ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കി.