കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ പതിനെട്ടാം വാർഷികാഘോഷവും കുടുംബസംഗമവും സിവിൽ സർവീസ് റാങ്ക് ജേതാവ് കസ്തൂരി ഷാ ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ.ന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ രക്ഷാധികാരി മോഹൻ വാലഞ്ചേരി സ്വാഗതവും കൺവീനർ എ.ടി.പിള്ള കൃതജ്ഞതയും രേഖപ്പെടുത്തി. മുഖ്യാതിഥിയായി എത്തിയ യുവ സംഗീത സംവിധായകൻ അനീഷ് ചന്ദ്രമോഹനെയും സിവിൽ സർവീസ് പരീക്ഷയിൽ അറുപത്തെട്ടാം റാങ്ക് നേടിയ കസ്തൂരിഷായെയും അനുമോദിച്ച് ഉപഹാരങ്ങൾ നൽകി.

എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ജില്ലാ പഞ്ചായത്തംഗം ജി.ജി.ഗിരികൃഷ്ണനും ഉപഹാരങ്ങൾ നൽകി. ഫ്രാക് ജന.സെക്രട്ടറി ഇൻ ചാർജ് എം.രാജേന്ദ്രൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി ഷിജാരാജ് റിപ്പോർട്ടും ഭരണ സമിതിയംഗം ബി.പി.ശെൽവകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്തംഗങ്ങളായ കൊട്ടറ മോഹൻ കുമാർ, വി.ഉഷാകുമാരി, ഫ്രാക് ഖജാൻജി ജി.ചന്ദ്രബാബു, വൈസ് പ്രസിഡന്റ് പ്രഫ.എം.എം.ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും സർക്കാർ സർവീസിൽ പുതിയതായി പ്രവേശിച്ചവരെയും സർവീസിൽ നിന്ന് വിരമിച്ചവരെയും അനുമോദിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സമ്മാനദാനവും നടന്നു.

								
															
								
								
															
				

