കടൽക്ഷോഭത്തിൽ വീട് തകർന്നു, ചിറയിൻകീഴ് പൂത്തുറയിൽ 85 കാരിയുൾപ്പെടെ പെരുവഴിയിൽ

IMG-20240505-WA0006

കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കടൽക്ഷോഭത്തിൽ വീട് തകർന്ന 85 കാരിയുൾപ്പെടെ പെരുവഴിയിൽ. അഞ്ചുതെങ്ങ് പൂത്തുറ അഞ്ചക്കടവിൽ അനിലാഭവനിൽ സെലിൻ (85) ജസീന്താ ജോൺസൺ (64) സന്തോഷ്‌ ജോൺസൺ (33) എന്നിവരാണ് വീട് തകർന്നതിനെ തുടർന്ന് അഭയം പ്രാപിക്കാനിടമില്ലാതെ പെരുവഴിയിലായത്. ഇവർ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പതിനാലം വാർഡ്‌ (മുതലപ്പൊഴി) വാർഡിലെ താമസക്കാരാണ്.

ഇന്നലെ രാത്രിയുണ്ടായ ശക്തമായ കടലാക്രമണത്തിൽ വീട് ഭാഗീകമായി തകരുകയായിരുന്നു. തുടർന്ന് 85 കാരിയായ വായോധിക ഉൾപ്പെടെയുള്ള കുടുംബം പെരുവഴിയിലാകുകയുമായിരുന്നു.

ഇവർക്ക് പൂത്തുറയിൽ കാര്യമായ ബന്ധുജനങ്ങൾ ഇല്ലാത്തതും ഈ ദുർഗതിക്ക് കാരണമായി. ഇവരുടെ ബന്ധുക്കളിൽ ഭൂരിപക്ഷവും ശാന്തിപുരത്താണെന്നാണ് സൂചന. വീടുകൾ തകരുമ്പോൾ, ഇരകൾക്ക് അഭയം നൽകിയാൽ സർക്കാർ സഹായം ലഭ്യമാകുന്നതിന് വർഷങ്ങൾ കാത്തിരിക്കേണ്ട അവസ്ഥ ആയതിനാൽ പലപ്പോഴും ഇരകൾക്ക് അഭയം നൽകുവാൻ സമീപ വാസികളും വിമുഖതകാട്ടാറുള്ളതും ഇവർ പെരുവഴിയിലാകാൻ കാരണമായി.

 

കഴിഞ്ഞ ഏപ്രിൽ മാസവും സമാനമായ കടൽക്ഷോഭത്തിൽ ഇവരുടെ വീടിനു കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. പല ഘട്ടങ്ങളിലായി ഈ കുടുംബം പുനർഗേഹം പദ്ധതിവഴിയുള്ള 10 ലക്ഷത്തിന്റെ ഭവനനിർമ്മാണപദ്ധതി പ്രകാരം വീടിനായി ശ്രമം നടത്തിയെങ്കിലും ഈ തുകയ്ക്ക് മേഖലയിൽ വസ്തു വാങ്ങുവാൻ സാധിക്കാത്തത് തിരിച്ചടിയാകുകയായിരുന്നു .

റവന്യു അധികൃതർ സ്ഥലം സന്ദർശിച്ച് നാശനാഷ്ട്ട കണക്കുകൾ ശേഖരിച്ചെങ്കിലും, ഇരകൾക്ക് അവശ്യമായ താൽക്കാലിക പുനരദിവസ സൗകര്യം ഒരുക്കി നൽകുവാൻ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കടൽക്ഷോഭങ്ങളിൽ വീടുകൾ തകരുമ്പോൾ പലപ്പോഴും ഇവിടുത്തുകാർ മറ്റ് ഗത്യന്തരമില്ലാതെ, ബന്ധുക്കളുടെ വീടുകളിലാണ് അഭയം തേടുന്നത്. ബന്ധപ്പെട്ട അധികൃതർ ഇവർക്ക് ആവശ്യമായ താൽകാലിക പുനരദിവാസ സൗകര്യങ്ങൾ ഒരുക്കി നൽകാറില്ലെന്നും നാട്ടുകാർ പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!