മംഗലപുരം: അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷങ്ങളുടെ ഭാഗമായി നവകേരളം കർമ്മപദ്ധതിഹരിതകേരളം മിഷൻ സംഘടിപ്പിച്ച പോത്തൻകോട് ബ്ലോക്ക് തല പ്രശ്നോത്തരി മത്സരത്തിൽ അഴൂർ ഗവ. എച്ച്. എസിലെ എസ്. ആർ പൗർണ്ണമി ഒന്നാം സ്ഥാനം നേടി.
തോന്നക്കൽ ഈ. വി യു.പി. സ്കൂളിലെ ആദിൽ മുഹമ്മദ്, അയിരുപ്പാറ ഹൈസ്കൂളിലെ നന്ദന ആർ. സജീവ് കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ശിവന്യ വിനോദ് എന്നിവരാണ് മറ്റ് വിജയികൾ. ബ്ലോക്ക് തല വിജയികൾ പത്തിന് നടക്കുന്ന ജില്ലാ തല മത്സരത്തിൽ പങ്കെടുക്കും തുടർന്ന് ജൈവ വൈവിധ്യ ദിനമായ മേയ് 22ന് അടിമാലിയിൽ വച്ച് നടക്കുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനും അവസരമൊരുക്കും.
പള്ളിപ്പുറം ജയകുമാർ പ്രശ്നോത്തരി നയിച്ചു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആർ ശ്യാംകുമാരൻ, അസിസ്റ്റൻ്റ് സെക്രട്ടറി ജനീഷ് ആർ രാജ്, നവകേരളം കർമ്മപദ്ധതി ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ .അഞ്ജു എന്നിവർ സർട്ടിഫിക്കറ്റ്കൾ വിതരണം ചെയ്തു