കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവ വിഷ്ണു ക്ഷേത്രത്തിലെ പതിമൂന്നാം പുന:പ്രതിഷ്ഠാ വാർഷികവും തിരു: ഉത്സവവും മെയ് 9 മുതൽ 12 വരെ നടക്കും.
മെയ് 9 ന് പതിവു ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ വൈകുന്നേരം 7 ന് ആചാര്യവരണം തുടർന്ന് ക്ഷേത്ര തന്ത്രി തൃപ്രയാർ കിഴക്കേ ചെറുമുക്കുമന ബ്രഹ്മശീ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രാസാദശുദ്ധി ക്രിയകൾ, അത്താഴ പൂജയും വിളക്കും.
രാത്രി 8 ന് സന്ദീപ് കിളിമാനൂർ അവതരിപ്പിക്കുന്ന കഥാപ്രസംഗം സൂര്യപുത്രൻ. മെയ് 10 ന് പതിവു ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഉച്ചക്ക് 12 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് ദീപാരാധനയും മഹാദേവന് ഭസ്മാഭിഷേകവും, 7.00 ന് കൂടിയേല ക്രിയേഷൻസിന്റെ അഹം ബ്രഹ്മാസ്മി, 7.30 ന് ടീം ഉമാമഹേശ്വരി ദേവേശ്വരം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി മാവിൻ മൂട്ടിൽ.
9 മണിക്ക് താലപ്പൊലിയും വിളക്കും കെട്ടുകാഴ്ച സമർപ്പണവും. രാതി 10 ന് തിരുവനന്തപുരം ധ്രുവം മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ലൈവ് ബാന്റ് ഷോ. തുടർന്ന് ആകാശ ദീപക്കാഴ്ച. മെയ് 11 ന് പതിവു ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 6 ന് സുദർശന ഹോമം 9 ന് സമൂഹ പൊങ്കാല, 11 ന് നാഗരൂട്ട്, വൈകുന്നേരം 6.30 ന് ദീപാരാധനയും മഹാവിഷ്ണുവിന് ഭസ്മാഭിഷേകവും, 7.15 ന് ഭഗവതി സേവ തുടർന്ന് അത്താഴപൂജയും വിളക്കും.
രാത്രി 8.30 ന് ചിറയിൻകീഴ് അനുഗ്രഹ യുടെ നാടകം നായകൻ. മെയ് 12 ഞായർ പതിവു ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാവിലെ 6.30 മുതൽ മഹാശിവദീപം, 8 ന് അഷ്ടാഭിഷേകം വൈകുന്നേരം 6.30 ന് ദീപാരാധന തുടർന്ന് മഹാദേവനും മഹാവിഷ്ണുവിനും പൂമൂടൽ, അത്താഴ പൂജയും വിളക്കും. രാത്രി 8.30 ന് കാഞ്ഞിരപ്പള്ളി അമലയുടെ ഗാനമേളയും തുടർന്ന് ആകാശ ദീപക്കാഴ്ചയും ഉണ്ടായിരിക്കുന്നതാണ്.