Search
Close this search box.

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 78.69; 2,94,888 പേർ വിജയിച്ചു

eiWQKEN50230

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഫലം നാലു മണി മുതൽ വെബ് സൈറ്റുകളിൽ ലഭ്യമാകും.

പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്സ് വിഭാഗം 76.11 ശതമാനമാണ് വിജയശതമാനം. 39242 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളിൽ 82.47 ശതമാനവും അൺഎയ്ഡഡ് 74.51 ശതമാനവുമാണ് വിജയ ശതമാനം. കലാമണ്ഡലത്തിൽ 100 ശതമാനം വിജയം. സ്കോൾ കേരളയിൽ 40.61 ശതമാനം വിജയം. ജൂൺ 12-20 വരെ ഇംപ്രൂവ്മെൻ്റ നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!