ആറ്റിങ്ങൽ : പോലീസ് പെൻഷനേഴ്സ് അസോസിയേഷന്റെ ആറ്റിങ്ങൽ സബ് ഡിവിഷൻ സമ്മേളനം നടന്നു. പൊതുസമ്മേളനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജബീഗം ഉദ്ഘാടനം ചെയ്തു. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് എൻ.സുരേന്ദ്രൻ അധ്യക്ഷനായി. വി.ചന്ദ്രബാബു,കെ. രാജൻ, എ.നജാം എന്നിവർ പങ്കെടുത്തു. പ്രതിനിധി സമ്മേളനം നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു.