അഞ്ചുതെങ്ങിൽ പഞ്ചായത്തിൻ്റെയും കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജുവിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന അംഗങ്ങൾ, ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ശുചീകരണം നടന്നു.