തിരുവനന്തപുരം : പത്തൊൻപതാമത് കരുണാസായി സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്.
തിരുവിതാംകൂർ ചരിത്രത്തെ അധികരിച്ച് എഴുതിയ “എതിർവാ” എന്ന നോവലാണ് അവാർഡിന് അർഹമായത്.
മെയ് 26 ന് വെള്ളനാട് സൈക്കോ പാർക്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് കരുണാസായി ഡയറക്ടർ ഡോ: എൽ.ആർ. മധുജൻ അറിയിച്ചു.
തിരുവനന്തപുരം തേമ്പാംമൂട് മാങ്കുഴി സ്വദേശിയായ സലിൻ കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി പിആർഡിയിൽ ജോലി ചെയ്യുന്നു. നിലവിൽ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടറാണ് അദ്ദേഹം.