Search
Close this search box.

പള്ളിക്കലിൽ സ്ത്രീയുടെ മൃതദേഹം പുരയിടത്തിൽ കണ്ടെത്തി.

ei23CRW33660

പള്ളിക്കൽ : പള്ളിക്കലിൽ സ്ത്രീയുടെ മൃതദേഹം പുരയിടത്തിൽ കണ്ടെത്തി. രണ്ടു ദിവസങ്ങൾക്കു മുൻപ് കാണാതായ പഴുവടി പാറശ്ശേരി വീട്ടിൽ ഭവാനിയമ്മ (80) യുടെ മൃതദേഹം ആണെന്ന് സംശയിക്കുന്നു. വസ്ത്രങ്ങളും മാലയും ഭവാനിയമ്മയുടേത് ആണെന്ന്‌ മക്കൾ പറയുന്നു.

രണ്ട് ആൺമക്കളുള്ള ഭവാനിയമ്മ ഇവരുടെ വീടുകളിൽ മാറിമാറി നിൽക്കാറുണ്ടായിരുന്നു. എന്നാൽ ഇന്നലെയാണ് ഭവാനിയമ്മ ഈ രണ്ടു സ്ഥലത്തും എത്തിയിട്ടില്ല എന്ന് മനസ്സിലാക്കുന്നത്. തുടർന്ന് മക്കൾ പള്ളിക്കൽ പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം പോലീസ് സ്ഥലത്തെത്തി മൊഴിയെടുക്കുകയും തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും കണ്ടെത്തിയില്ല. ഇന്ന് രാവിലെ മക്കളാണ് പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!