വായനയുടെ ലോകത്തേക്ക് കടക്കുന്ന കുട്ടികൾക്ക് കന്നഡ കവിതയും നാടൻ ശീലുകളും പാടി സ്കൂൾ അങ്കണത്തിൽ രക്ഷകർത്താവായ അമ്മയെത്തി. പെരുംകുളം എ.എം.എൽ.പി.എസിലെ വായനാദിനത്തിലാണ് കർണ്ണാടക സ്വദേശിയായ ശാരിയാണ് മുഖ്യഅതിഥിയായത്. ബാംഗ്ളൂർ ലക്ഷ്മിസാന്ദ്ര സ്വദേശിയായ ഇവർ വർഷങ്ങളായി സ്കൂളിനു സമീപമാണ് താമസിക്കുന്നത്.
” ലൈഫ് ലെസൺ ” എന്ന പേരിൽ ശാരിയുടെ പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. വായനാദിന ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയ ശാരിക്ക് പുസ്തക സമ്മാനം നൽകി കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സ്കൂളിന്റെ വായനദിനം ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ എം.ആർ. പ്രവീണിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ അഡ്വ. എ.എ ഹമീദ് 106 പുതിയ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവന നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഡിജിറ്റൽ റീഡിംഗിനുള്ള പ്രവർത്തനങ്ങൾക്ക് ചടങ്ങിൽ തുടക്കം കുറിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജയന്തിസോമൻ, അൻസാർ പെരുംകുളം, മദർപി.ടി.എ.പ്രസിഡന്റ് ബിന്ദു സുന്ദർ, അദ്ധ്യാപകരായ രജനി, ദിലീത് ,അക്ബർഷാ,ശാന്തി തുടങ്ങിയവർ പങ്കെടുത്തു.