പുസ്തകപ്പന്തൽ ഒരുക്കി വായനദിനത്തെ വരവേറ്റ് മടവൂർ ഗവ.എൽ.പി.എസിലെ കുരുന്നുകൾ

IMG-20240621-WA0002

മടവൂർ: പുസ്തകപ്പന്തൽ സജ്ജീകരിച്ച് വായനദിനത്തെ വരവേറ്റ് മടവൂർ ഗവ.എൽ.പി.എസിലെ കുരുന്നുകൾ.

വായനവാരാചരണത്തോടനുബന്ധിച്ച് കുട്ടികളുടെ സ്വതന്ത്ര വായന പരിപോഷിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് സ്കൂൾ അങ്കണത്തിൽ ആകർഷകമായ പുസ്തകപ്പന്തൽ സജ്ജീകരിച്ചത്.

കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്ന വർണാഭമായ ഷാളുകൾ ഉപയോഗിച്ചാണ് സ്കൂൾ അങ്കണത്തിൽ പുസ് തകപ്പന്തൽതീർത്തത്.

പന്തലിൽ ഒരുക്കി വച്ച ശിശു സൗഹൃദ പുസ്തകങ്ങൾ ഇടവേളകളിൽ വായിക്കാൻ കുട്ടികൾക്ക് അവസരം നല്കി.ഒരു വർഷക്കാലം നീണ്ടു നില്ക്കുന്ന , അക്കാദമിക മാസ്റ്റർ പ്ലാനിൽ പരാമർശിക്കുന്ന വായന പദ്ധതി സീനിയർ അസിസ്റ്റൻ്റ് പ്രീത ടീച്ചർ വിശദീകരിച്ചു.

പുസ്തകപ്പന്തലിൽ ഒത്തുചേർന്ന വായന സമ്മേളനത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ അമരക്കാരനായ പി.എൻ പണിക്കരെ വിദ്യാർഥി പ്രതിനിധി റംസാൻ അനുസ്മരിച്ചു.

‘കുട്ടികളും വായനയും’ എന്ന വിഷയത്തിൽ കുമാരി ശ്രീരൂപ.എ.എസ് പ്രഭാഷണം നിർവഹിച്ചു.ഗൗരിനന്ദ പുസ്തക പരിചയം നടത്തി.പുസ്തകവായന വായനദിനത്തിൽ ഒതുങ്ങരുതെന്നും നോൺ സ്റ്റോപ്പായി തുടരണമെന്നും അധ്യക്ഷത വഹിച്ച പി.ടി.എ.പ്രസിഡൻ്റ് സജിത്ത് മടവൂർ പറഞ്ഞു.തീർത്ഥ സ്വാഗതവും ഹെഡ്മിസ്ട്രസ് അമ്പിളി ടീച്ചർ നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!