വർക്കലയിൽ ലൈഫ് ഗാർഡുകളുടെ നിർദ്ദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപ്പെട്ട് മരിച്ചു. തിരുവമ്പാടി ബീച്ചിൽ രാവിലെ 11.30 ഓടെയാണ് അപകടം. മധുര സ്വദേശി രഘു(23) ആണ് മരിച്ചത്. വിനോദ സഞ്ചാരികളായ അഞ്ച് സ്ത്രീകളും ഏഴ് പുരുഷന്മരും അടങ്ങുന്ന സംഘമാണ് ലൈഫ് ഗർഡുകളുടെ നിർദേശങ്ങൾ അനുസരിക്കാതെ കടലിൽ ഇറങ്ങിയത്. ലൈഫ് ഗാർഡായ സന്തോഷ് കരയ്ക്ക് കയറാൻ ആവശ്യപ്പെട്ടപ്പോൾ സംഘത്തിൽ ഉള്ളവർ കരയ്ക്ക് കയറിയെങ്കിലും ദേഹത്തെ മണൽ കഴുകാനായി വീണ്ടും കടയിലേക്ക് ഇറങ്ങവേയാണ് രഘുവിനു അപകടം സംഭവിച്ചത്. ശക്തമായ തിരയിൽപെട്ട രഘു തീരത്തെ പാറക്കല്ലുകളിലേക്ക് ഇടിച്ചു കയറി. ഇയാളെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അത് മാത്രമല്ല രഘുവിനെ രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡ് സന്തോഷിനു പരിക്കേറ്റു. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.