ആറ്റിങ്ങൽ വിളയിൽമൂലയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ്സും ചിറയിൻകീഴ് ഭാഗത്തേക്ക് പോയ കാറും കൂട്ടിയിടിച്ചാണ് അപകടം. ആർക്കും ഗുരുതര പരിക്കുകളില്ല. ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് ഉണ്ട്. ഇവരെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കാറിൽ ഉണ്ടായിരുന്ന വർക്കല മുത്താന സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്.