Search
Close this search box.

ഛത്തീസ്ഗഡിൽ കുഴി ബോംബ്  സ്ഫോടനത്തിൽ നന്ദിയോട് സ്വദേശി വിഷ്ണു വീരമൃത്യു വരിച്ചു

eiXAOQR56322

പാലോട് : ഛത്തീസ്ഗഡിൽ കുഴി ബോംബ്  സ്ഫോടനത്തിൽ നന്ദിയോട് ചെറ്റച്ചൽ ഫാം ജംഗ്ഷനിൽ അനിഴത്തിൽ വിഷ്ണു( 34) വീരമൃത്യു വരിച്ചു. സിആര്‍പിഎഫില്‍ ഡ്രൈവര്‍ ആയിരുന്നു വിഷ്ണു. വിഷ്ണുവും മറ്റൊരു ഉദ്യോഗസ്ഥൻ  ശൈലേന്ദ്ര എന്നിവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. സുഖ്മ ജില്ലയിലെ കുഴിബോംബ് ആക്രമണത്തിലാണ് പൊട്ടിത്തെറിച്ചത്.

സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ. ജ​ഗർ​ഗുണ്ടാ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം. അപകടത്തിൽ ശൈലേന്ദ്രയും വീരമൃത്യു വരിച്ചു.

രഘുവരന്റേയും അജിതയുടേയും മകനാണ് അന്തരിച്ച വിഷ്ണു. ഭാര്യ നിഖില ശ്രീചിത്രാ ആശുപത്രിയിൽ നഴ്സാണ്. നിർദ്ദേവ് നിർവ്വിൻ എന്നീ രണ്ട് ആൺമക്കളുണ്ട്. വീടിന്റെ പാലു കാച്ചൽ ചടങ്ങിനായി ഒന്നരമാസം മുൻപാണ് വിഷ്ണു അവസാനമായി നാട്ടിലെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!